കിൽക്കെനി: ഒന്നാമത് ഗോൾഡൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബ്ലാഞ്ച് എഫ്.സി ചാമ്പ്യന്മാർ. ഫൈനലിൽ റിപ്പബ്ലിക് ഓഫ് കോർക്ക് ഫുട്ബോളിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാഞ്ച് എഫ്.സിയുടെ വിജയം. കിൽക്കെനി മലയാളി അസോസിയേഷനാണ് ഗോൾഡൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകർ. വിജയികൾക്കുള്ള ട്രോഫികൾ കിൽക്കെനി മുൻ മേയർ ക്ലർ ആൻഡ്രൂ മക്ഗിന്നസും സെന്റ് കാൻസിസ് ചർച്ച് വികാരി ഫാദർ ജിം മർഫിയും ചേർന്ന് സമ്മാനിച്ചു.
ആദ്യ ടൂർണമെന്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകളാണ് പങ്കെടുത്തത്. അയ്മൻ അജ്മലാണ് മത്സരത്തിലെ മികച്ച കളിക്കാരൻ. റോൺ ജോയിയെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. അമൽ പ്രമോദാണ് മികച്ച പ്രതിരോധ താരം. ബ്ലാഞ്ച് എഫ്സി താരങ്ങളാണ് ഇവർ.
Discussion about this post

