ഡബ്ലിൻ: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇ-ബൈക്കുകളും, ഇ- സ്കൂട്ടറുകളും പിടിച്ചെടുത്ത് പോലീസ്. ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഒരു ഡ്രോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ക്ലോണ്ടാൽകിൻ, ബാലിഫെർമോട്ട്, റാത്ത്കൂൾ, ബ്ലാഞ്ചാർഡ്സ്ടൗൺ എന്നിവടങ്ങളിൽ ആയിരുന്നു പരിശോധന. ഒൻപത് പ്രോപ്പർട്ടികളിൽ പോലീസ് പരിശോധന നടത്തി. ആറ് ഇലക്ട്രിക് സ്കൂട്ടറുകൾ, ഏഴ് ഇ-ബൈക്കുകൾ, യുഎവി ഡ്രോൺ, ഡീസൽ സ്ക്രാംബ്ലർ, ഇലക്ട്രിക് സറോൺ സ്ക്രാംബ്ലർ, സൈക്കിൾ എന്നിവയാണ് പിടിച്ചെടുത്തത്.
10,000 യൂറോ വിലവരുന്ന ലിക്വിഡ് ടിഎച്ച്സി, 500 യൂറോ വിലവരുന്ന കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post

