ഡബ്ലിൻ: അയർലൻഡിലെ മൂന്ന് തീരങ്ങൾ വൃത്തിഹീനമെന്ന് കണ്ടെത്തൽ. ഐറിഷ് ബിസിനസ് എഗൈൻസ്റ്റ് ലിറ്റർ സർവ്വേയിലാണ് മൂന്ന് തീരങ്ങളിൽ ചപ്പുചവറുകൾ അടിഞ്ഞ് വൃത്തിഹീനമായതായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം രാജ്യത്തെ ഒരു ബീച്ചിലും ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല.
കൗണ്ടി കെറിയിലെ ഡിംഗിൾ, ഗാൽവെയിലെ കുവാൻ അൻ മദ, കോർക്കിലെ വൈറ്റ് ബേ എന്നീ തീര മേഖലകളാണ് വൃത്തിഹീനമായി കിടക്കുന്നത്. എന്നാൽ രാജ്യത്തുടനീളമുള്ള ഭൂരിഭാഗം ബീച്ചുകളും തുറമുഖങ്ങളും വൃത്തിയുള്ളത് ആണെന്ന് ഐബിഎഎൽ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലാണ് സർവേ നടത്തിയത്.
Discussion about this post

