ഡബ്ലിൻ: ഹാർവി മോറിസൺ വിഷയത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെ പിന്തുണച്ച് ഫിൻ ഗെയ്ൽ മന്ത്രി പീറ്റർ ബ്രൂക്ക്. മനസ്സിൽ കരുണയും സ്നേഹവും ഉള്ള വ്യക്തിയാണ് സൈമൺ ഹാരിസ് എന്ന് ബ്രൂക്ക് പറഞ്ഞു. വിഷയത്തിൽ സൈമൺ ഹാരിസിന്റെ രാജിയ്ക്കായി സമ്മർദ്ദം തുടരുന്നതിനിടെ ആണ് പിന്തുണച്ച് ബ്രൂക്ക് രംഗത്ത് എത്തിയിരിക്കുന്നത്.
സ്കോളിയോസിസ് സർജറി വൈകിപ്പിച്ചതാണ് ഹാർവി മോറിസണിന്റെ മരണത്തിന് കാരണം എന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ സൈമൺ ഹാരിസിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ലിൻ നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നിരുന്നു. ഇതിൽ മോറിസണിന്റെ രക്ഷിതാക്കളും പങ്കാളികളായിരുന്നു. ജൂലൈ 29 ന് ആയിരുന്നു സ്പൈന ബിഫിഡയും സ്കോളിയോസിസും ബാധിച്ച ഹാർവി മരിച്ചത്.
Discussion about this post

