ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച വനിത പിടിയിൽ. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 38 വയസ്സുള്ള യുവതി ആയിരുന്നു പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ട് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി.
ബാഗിൽ ഒളിപ്പിച്ച് കടത്താൻ ആയിരുന്നു ശ്രമം. എന്നാൽ വിമാനത്താവളത്തിൽ നടന്ന സുരക്ഷാ പരിശോധനകൾക്കിടെ ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 38 കാരിയെ ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Discussion about this post

