മാഡ്രിഡ്: സപെയിനിൽ ഐറിഷ് ബാർ കത്തിനശിച്ചു. ടോറെമോളിനോസിലെ പ്രമുഖ ബാർ ആയ മഗ്ഗുയിർസ് ഐറിഷ് കഫേ & ബാർ ആണ് നശിച്ചത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്പെയിനിലെ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ആയിരുന്നു ഐറിഷ് ബാർ.
ഐറിഷ് ബാറിനൊപ്പം ഇതിനോട് ചേർന്നുള്ള വീടും കത്തി നശിച്ചിട്ടുണ്ട്. വീട്ടിൽ ഉണ്ടായ തീപിടത്തം ബാർ കെട്ടിടത്തിലേക്കും പടർന്നതാകാമെന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയ വഴി ബാറിന്റെ ഉടമകളായ ഗാവിനും പോളുമാണ് ഈ വിവരം പങ്കുവച്ചത്.
Discussion about this post

