നാവൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾക്ക് നാവനിൽ തുടക്കം. ഞായറാഴ്ച വൈകീട്ട് സഭാംഗങ്ങൾ പ്രാരംഭ യോഗം ചേർന്നു. ഹാൾ നാവനിലെ ക്ലാർമൗണ്ടിൽ വൈകീട്ട് 4 മുതൽ 7 വരെയായിരുന്നു യോഗം. എ ജി മലബാർ ഡിസ്ട്രിക് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ മത്തായി പൊന്നൂസ് ഉദ്ഘാടനം ചെയ്തു.
ഐ ജി എം ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ. ഫിലിപ്പ് യോഗത്തിന് നേതൃത്വം നൽകി. പാസ്റ്റർ പ്രെയ്സ് സൈമൺ ആയിരുന്നു ശുശ്രൂഷകൻ.മിഷന്റെ ഭാഗമായി എല്ലാ ആഴ്ചയും ബൈബിൾ സ്റ്റഡി, കോട്ടേജ് മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, സഭായോഗം എന്നിവ നടക്കും.
Discussion about this post

