- കിടക്ക ക്ഷാമം രൂക്ഷം തന്നെ; ട്രോളികളിൽ 608 പേർ
- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
Author: sreejithakvijayan
ഡബ്ലിൻ: മഴയുടെയും തണുപ്പിന്റെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഡബ്ലിൻ. കൗണ്ടിയിൽ ഇപ്പോഴും വാണിംഗ് തുടരുകയാണ്. ഇന്നലെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ആയിരുന്നു ഡബ്ലിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. നോർതേൺ ഡബ്ലിനിൽ ആയിരുന്നു മഴ കനത്തനാശം വിതച്ചത്. മേഖലയിൽ പല വീടുകളിലും വെള്ളം കയറി. രാത്രി മുഴുവനും പെയ്ത മഴയിൽ ക്ലോൺഗ്രിഫിനിലെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ വെള്ളം കയറി. അപ്പാർട്ട്‌മെന്റിൽ നിർത്തിയിട്ടിരുന്ന കാറുകൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടർന്ന് എയർട്രിസിറ്റി ലീഗ് മാറ്റിവച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിച്ചു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 642 ആളുകളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച രാവിലെ വരെ 596 പേരായിരുന്നു ട്രോളികളിൽ ഉണ്ടായിരുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രോഗികളിൽ 393 പേർ അടിയന്തിര വിഭാഗത്തിലും 249 പേർ മറ്റ് വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 100 കടന്നു. ഇവിടെ 108 പേരാണ് ട്രോളികളിൽ ഉള്ളത്.
ഡബ്ലിൻ: ഡബ്ലിനിൽ കള്ളപ്പണ വേട്ട. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 4 ലെ ബാൾസ്ബ്രിഡ്ജ് മേഖലയിൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച കാർ തടഞ്ഞ് നിർത്തിയ പരിശോധനയിൽ ആയിരുന്നു പണം പിടികൂടിയത്. 2,75,000 യൂറോയുടെ പണം ആയിരുന്നു പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് അമേരിക്കൻ നടിയും ഗായികയുമായ ഹിലാരി ഡഫ്. സെപ്തംബർ ആറിനാണ് ഡബ്ലിൻ 3 അരീനയിൽ ഡഫിന്റെ പരിപാടി നടക്കുക. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിവരെ ആയിരിക്കും ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ബുക്കിംഗ് ഫീസ് ഉൾപ്പെടെ 57.90 യൂറോ മുതൽ 88.90 യൂറോവരെ നൽകേണ്ടതായി വരും. ബുക്കിംഗുകൾക്ക് ഓരോ ടിക്കറ്റിനും 12.5 ശതമാനം സർവീസ് ചാർജ് ബാധകമാണ്, ടിക്കറ്റ് മാസ്റ്റർ വഴി ടിക്കറ്റുകൾ ലഭ്യമാണ്.
ഡബ്ലിൻ: നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. നിലവിലെ വർക്ക് ടു റൂൾ രീതി മാറ്റി സേവനം പൂർണമായും അവസാനിപ്പിക്കുമെന്ന് ഐഎൻഎംഒ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മുതലാണ് നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാർ പ്രതിഷേധിക്കാൻ ആരംഭിച്ചത്. ആശുപത്രിയിൽ ജീവനക്കാരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് ഐഎൻഎംഒയിലെ അംഗങ്ങൾ പ്രതിഷേധ സമരം ആരംഭിച്ചത്.
അൾസ്റ്റർ: അൾസ്റ്ററിൽ കപ്പലിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ നിർത്തിവച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെ ആയിരുന്നു കപ്പലിൽ നിന്നും ഒരാൾ വെള്ളത്തിലേക്ക് വീണത്. സ്ട്രാൻറേറിൽ നിന്ന് ലാർണിലേക്കുള്ള സർവീസിനിടെ ആയിരുന്നു സംഭവം. ഉടനെ തന്നെ കപ്പലിലെ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. ഇതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഡബ്ലിൻ: ശക്തമായ മഴയെ തുടർന്ന് ഡബ്ലിനിലെയും വിക്ലോയിലെയും വാഹനയാത്രികർക്ക് മുന്നറിയിപ്പ്. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രതികൂല കാലാവസ്ഥയിൽ യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് അധികൃതർ അറിയിച്ചു. ഡബ്ലിൻ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് റോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിഎഎ അറിയിച്ചു. ആർ 108 റോഡ് വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടു. ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കുന്നുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എറ്റവും പുതിയ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 596 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളതെന്നാണ് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിൽ 375 രോഗികൾ അടിയന്തിര വിഭാഗത്തിലും 221 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് കിടക്ക ക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടെ 83 രോഗികൾക്ക് കിടക്കകൾ ഇല്ല. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 77 രോഗികൾക്ക് കിടക്കകൾ ഇല്ല. സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 49 പേരും സെന്റ് വിൻസന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 48 പേരും കിടക്കൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നു.
ഡബ്ലിൻ: അപകീർത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇരകളായവർക്ക് അതിവേഗത്തിൽ നീതി ഉറപ്പാക്കാനായി കൊണ്ടുവന്ന അപകീർത്തി ( ഭേദഗതി ) ബിൽ ഒയിറിയാച്ച്ടാസ് പാസാക്കി. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഇരു സഭകളിലും പാസയോടെ നിയമം ഉടൻ പ്രബല്യത്തിൽ വരും. നിലവിലെ നിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ളതാണ് പുതിയ ബില്ല്. ബുധനാഴ്ച സീനാഡിൽ ബില്ല് അവതരിപ്പിച്ചിരുന്നു. 66 നെതിരെ 77 വോട്ടുകൾക്കാണ് ബില്ല് പാസായത്.
ഡൊണഗൽ: ഡോണഗലിലെ ഹോം സപ്പോർട്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ സമരം പിൻവലിച്ചു. ഇന്ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. സംഘടനയായ എസ്‌ഐപിടിയുവിലെ അംഗങ്ങൾ ആയിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എച്ച്എസ്ഇയും എസ്‌ഐപിടിയും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് സമരം മാറ്റിവച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ആയിരുന്നു സമരം പ്രഖ്യാപിച്ചത്. ഡൊണഗൽ, ക്ലെയർ, ലിമെറിക്ക്, കോർക്ക്, കെറി എന്നീ കൗണ്ടികളിലുടനീളം സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ ആദ്യത്തെ സമരമാണ് ഇന്ന് നടക്കാനിരുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
