Author: sreejithakvijayan

ഡബ്ലിൻ: അപകീർത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇരകളായവർക്ക് അതിവേഗത്തിൽ നീതി ഉറപ്പാക്കാനായി കൊണ്ടുവന്ന അപകീർത്തി ( ഭേദഗതി ) ബിൽ ഒയിറിയാച്ച്ടാസ് പാസാക്കി. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഇരു സഭകളിലും പാസയോടെ നിയമം ഉടൻ പ്രബല്യത്തിൽ വരും. നിലവിലെ നിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ളതാണ് പുതിയ ബില്ല്. ബുധനാഴ്ച സീനാഡിൽ ബില്ല് അവതരിപ്പിച്ചിരുന്നു. 66 നെതിരെ 77 വോട്ടുകൾക്കാണ് ബില്ല് പാസായത്.

Read More

ഡൊണഗൽ: ഡോണഗലിലെ ഹോം സപ്പോർട്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ സമരം പിൻവലിച്ചു. ഇന്ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. സംഘടനയായ എസ്‌ഐപിടിയുവിലെ അംഗങ്ങൾ ആയിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എച്ച്എസ്ഇയും എസ്‌ഐപിടിയും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് സമരം മാറ്റിവച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ആയിരുന്നു സമരം പ്രഖ്യാപിച്ചത്. ഡൊണഗൽ, ക്ലെയർ, ലിമെറിക്ക്, കോർക്ക്, കെറി എന്നീ കൗണ്ടികളിലുടനീളം സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ ആദ്യത്തെ സമരമാണ് ഇന്ന് നടക്കാനിരുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനെ വെള്ളത്തിലാക്കി അതിശക്തമായ മഴ. നോർതേൺ ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ പ്രളയമാണ് അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫിൻഗലിലും ശക്തമായ മഴയും വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. ബാൽബ്രിഗാൻ, സ്‌കെറീസ് എന്നിവിടങ്ങളിലും ലസ്തകിനും റഷിനും ഇടയിലുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. കമ്യൂട്ടർ റെയിൽ ലൈനുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതേ തുടർന്ന് കമ്യൂട്ടർ റെയിൽ സേവനങ്ങൾ തടസ്സപ്പെട്ടു. ഡബ്ലിൻ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിലും വെള്ളം കയറി.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോൺസ്‌കീഗ് പള്ളി വീണ്ടും തുറന്നു. ഐസിസിഐ ബോർഡ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പള്ളി തുറന്നത്. ഇതിന് പിന്നാലെ മസ്ജിദിൽ പ്രാർത്ഥനയും നടന്നു. നിരവധി പേരായിരുന്നു മസ്ജിദിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പള്ളി തുറക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു വിവിധ വിഷയങ്ങളിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പള്ളി അടച്ചിട്ടത്. അടുത്ത മാസം റമദാൻ വ്രതം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പള്ളി തുറന്നത്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ ഉണ്ടായ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശത്തെ വ്യാപാരിയായ അമിർ ഖാൻ ആയിരുന്നു സംഭവ സമയം മസ്ജിദിൽ ഉണ്ടായിരുന്നത്. അമിർ പുലർച്ചെ സ്ഥിരമായി ഇവിടെ പ്രാർത്ഥിക്കാൻ എത്താറുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അമിറിനെയും പോലീസ് ചോദ്യം ചെയ്തു. മസ്ജിദിന് നേരെ ആദ്യമായിട്ടാണ് ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത് എന്ന് അമിർ ഖാൻ പറഞ്ഞു. രാവിലെ പ്രാർത്ഥിക്കാൻ വേണ്ടിയാണ് മസ്ജിദിൽ എത്തിയത്. അപ്പോഴായിരുന്നു തീവയ്പ്പ്. താനാണ് ഈ വിവരം എല്ലാവരെയും അറിയിച്ചതെന്നും അമിർ പറഞ്ഞു.

Read More

ഡബ്ലിൻ: സൂപ്പർ വാലുവിലെയും സെൻട്രയിലെയും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ ഉടമകളായ മസ്‌ഗ്രേവ്. 82 ഓളം ജോലികൾവരെ വെട്ടിക്കുറയ്ക്കാനാണ് നിലവിലെ തീരുമാനം. വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് തീരുമാനം എന്നാണ് കമ്പനി അറിയിക്കുന്നത്. ഡബ്ലിൻ, കോർക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലെ ഫിനാൻസ്, എച്ച്ആർ തസ്തികകളിലാണ് തൊഴിൽ നഷ്ടം സംഭവിക്കുക.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഡബ്ലിൻ, വിക്ലോ എന്നീ കൗണ്ടികളിലാണ് ഇന്ന് യെല്ലോ വാണിംഗ് ഉള്ളത്. ഇതേസമയം രാജ്യവ്യാപകമായി യെല്ലോ ഐസ് വാണിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു കൗണ്ടികളിലും പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നാണ് വിവരം. ഇന്ന് ഉച്ചവരെയാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലനിൽക്കുക. ഇന്ന് അന്തരീക്ഷ താപനില 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ന്നേക്കാം. ഇന്ന് രാത്രി 9 മണി മുതൽ നാളെ 10 മണിവരെയാണ് ഐസ് യെല്ലോ വാണിംഗ് ഉള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഓരാഴ്ചയ്ക്കിടെ കേസുകളിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരി ഏഴ് വരെ 86 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിന് മുൻപുള്ള ആഴ്ച ഇത് 56 ആയിരുന്നു. ഒരാഴ്ച കൊണ്ട് 54 ശതമാനത്തിന്റെ വർധനവാണ് കേസുകളിൽ ഉണ്ടായത്. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ എച്ച്എസ്ഇ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷണങ്ങളെ കരുതിയിരിക്കണം. ലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിന്റർ വോമിറ്റിംഗ് ബഗ് എന്നും അറിയപ്പെടുന്ന നോറോവൈറസ് ശൈത്യകാലത്ത് അയർലൻഡിൽ വ്യാപിക്കാറുണ്ട്.

Read More

ലിമെറിക്ക്: ലിമെറിക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ തീപിടിത്തം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഡോറഡോയ്‌ലിൽ ആണ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശുചിമുറിയിൽ നിന്നാണ് മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നിരിക്കുന്നത്. പള്ളിയിലേക്ക് എത്തിയ ഒരു പുരുഷൻ ജനാലയിലൂടെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല.

Read More

ആൻട്രിം: കൗണ്ടി ആൻട്രിമിൽ ബോട്ടിൽ നിന്നും കടലിൽ വീണയാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെയായിരുന്നു സംഭവം. കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെയായിരുന്നു സ്ട്രാൻ റേറിൽ നിന്നും ലാർണെയിലേക്ക് പോകുകയായിരുന്ന യൂറോപ്യൻ ഹൈലാൻഡർ ഫെറിയിൽ നിന്ന് ഒരു പുരുഷൻ കടലിൽ വീണത്. ഉടനെ തന്നെ ബോട്ടിൽ ഉണ്ടായിരുന്നവർ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

Read More