ഡബ്ലിൻ: അപകീർത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇരകളായവർക്ക് അതിവേഗത്തിൽ നീതി ഉറപ്പാക്കാനായി കൊണ്ടുവന്ന അപകീർത്തി ( ഭേദഗതി ) ബിൽ ഒയിറിയാച്ച്ടാസ് പാസാക്കി. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഇരു സഭകളിലും പാസയോടെ നിയമം ഉടൻ പ്രബല്യത്തിൽ വരും.
നിലവിലെ നിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ളതാണ് പുതിയ ബില്ല്. ബുധനാഴ്ച സീനാഡിൽ ബില്ല് അവതരിപ്പിച്ചിരുന്നു. 66 നെതിരെ 77 വോട്ടുകൾക്കാണ് ബില്ല് പാസായത്.
Discussion about this post

