ഡബ്ലിൻ ; അയർലൻഡിൽ വാടകയ്ക്ക് നൽകേണ്ട വീടുകളുടെ ലഭ്യത എക്കാലത്തെയും താഴ്ന്ന നിരക്കിൽ. ഫെബ്രുവരി 1 വരെയുള്ള കണക്കനുസരിച്ച് രാജ്യവ്യാപകമായി വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം 1,800 ൽ താഴെയാണെന്ന് Daft.ie യുടെ ഏറ്റവും പുതിയ വിശകലന റിപ്പോർട്ടിൽ പറയുന്നു.
2024 ലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 22 ശതമാനം കുറവാണ്. അടുത്ത സമയത്ത് ഉണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏറ്റവും പുതിയ വാടക റിപ്പോർട്ട് കാണിക്കുന്നത് കഴിഞ്ഞ വർഷം രാജ്യവ്യാപകമായി വാടക നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചുവെന്നാണ്. രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്മെന്റിന്റെ ശരാശരി നിരക്ക് ഇപ്പോൾ പ്രതിമാസം €2,086 ആണ്.
ഡബ്ലിനിൽ, 2025 ലെ അവസാന പാദത്തിൽ രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്മെന്റിന്റെ ശരാശരി നിരക്ക് €2,517 ആയിരുന്നു, മുൻ വർഷത്തെ അപേക്ഷിച്ച് 2.3 ശതമാനം വർധനവാണുണ്ടായത് .

