- കിടക്ക ക്ഷാമം രൂക്ഷം തന്നെ; ട്രോളികളിൽ 608 പേർ
- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
Author: sreejithakvijayan
ഡൊണഗൽ: സമരത്തിൽ നിന്നും പിന്മാറി നാസ് ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. നാസ് ജനറൽ ആശുപത്രിയിലെ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനിലെ അംഗങ്ങളാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 8 മണി മുതൽ വർക്ക് ടു റൂൾ രീതിയിൽ പ്രതിഷേധിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേ തുടർന്ന് മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ വ്യാപക പരിശോധനയുമായി പോലീസ്. 40 ഓളം പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു പോലീസിന്റെ പരിശോധന. കുടുംബത്തോടൊപ്പം താമസിക്കുന്ന ചിലരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. 38 അഭയാർത്ഥികളുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇവരിൽ പുരുഷന്മാരെ ക്ലോവർഹിൽ പ്രിസണിൽ പാർപ്പിച്ചിട്ടുണ്ട്. ദോച്ചാസ് വിമൺസ് പ്രിസണിലാണ് സ്ത്രീകളെ പാർപ്പിച്ചിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് രൂക്ഷമാകുന്നു. പ്രധാന ജയിലുകളിൽ ഒന്നായ ക്ലോവർഹിൽ പ്രിസണിൽ സ്ഥിതിഗതികൾ സങ്കീർണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവിടെ അന്തേവാസികൾക്കായി മൂന്ന് കിടക്കകൾ മാത്രമാണ് ബാക്കിയുള്ളത്. ഐറിഷ് പ്രിസൺ സർവ്വീസ് ഡയറക്ടർ ജനറലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. 125 ശതമാനം ശേഷിയിലാണ് ക്ലോവർഹിൽ പ്രിസൺ ഇപ്പോഴുള്ളത്. ഇവിടെ ഒരു സെൽ മാത്രമാണ് ഒഴിവുള്ളത്. ഇവിടെയാണ് മൂന്ന് കിടക്കകൾ. രാജ്യത്തെ ആറ് ജയിലുകൾ 123 മുതൽ 154 ശതമാനം വരെ ശേഷിയിൽ പ്രവർത്തിക്കുകയാണ്.
ഡബ്ലിൻ: സിൻ ഫെയ്ൻ എംഇപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി നീൽ റിച്ച്മണ്ട്. യുക്രെയ്‌നെ ഇഎംപിമാർ ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്‌നിനായി 90 ബില്യൺ രൂപയാണ് വായ്പയായി നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സഭയിൽ ഈ തീരുമാനത്തെ എതിർത്ത് സിൻ ഫെയ്ൻ എംഇപിമാർ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് മന്ത്രി രംഗത്ത് എത്തിയത്. വായ്പയിൽ 30 ബില്യൺ യൂറോയുടെ സാമ്പത്തിക സഹായവും 60 ബില്യൺ യൂറോയുടെ സൈനിക ഉപകരണങ്ങൾക്കായുള്ള സഹായവും ഉൾപ്പെടുന്നു.
ഡബ്ലിൻ: പ്രണയ ദിനത്തിൽ പ്രണയിനിയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകുന്നവർക്ക് ചിലവേറും. അയർലൻഡിൽ കഴിഞ്ഞ ഒരു മാസം കൊണ്ട് ചോക്ലേറ്റ് വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ 10.1 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഡിസംബറിൽ ഒരു ബോക്‌സ് ചോക്ലേറ്റിന് 10 യൂറോ ആയിരുന്നു ചിലവ്. എന്നാൽ 11 യൂറോ ആണ് ഇപ്പോഴത്തെ വില. 2020 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ചോക്ലേറ്റ് വിലയിൽ 44 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നു. പൂക്കളുടെ വിലയിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: ബോർഡ് ബിയയുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ. വെള്ളിയാഴ്ചത്തെ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഐഎഫ്എയുടെ പ്രതികരണം. പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിൽ അതിയായ ദു:ഖമുണ്ടെന്നും ഐഎഫ്എ പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച കൃഷിമന്ത്രി മാർട്ടിൻ ഹെയ്ഡനുമായിട്ടാണ് അസോസിയേഷൻ അംഗങ്ങൾ ചർച്ച നടത്തിയത്. ബോർഡ് ബിയ ചെയർമാൻ ലാറി മുറിൻ രാജിവയ്ക്കണം എന്നാണ് ഐഎഫ്എയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ മാസം അസോസിയേഷനിലെ കർഷകർ ട്രാക്ടറുകൾ അണിനിരത്തി സമരം ചെയ്തിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ദുരിതത്തിലായത് മലയാളികൾ ഉൾപ്പെടെ. നോർത്ത് ഡബ്ലിനിൽ നിരവധി പേരുടെ വീടുകളിലാണ് മഴയെ തുടർന്ന് വെള്ളം കയറിയത്. ഇതേ തുടർന്ന് അന്തേവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. നിരവധി വീടുകളിൽ വൈദ്യുതി മുടങ്ങി. ജല വിതരണവും തടസ്സപ്പെട്ടു. ദി മെയ്ൻ അപ്പാർട്ട്‌മെന്റിൽ വെള്ളം കയറി. ഇതേ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന മലയാളികളെ ഉൾപ്പെടെ മാറ്റിപ്പാർപ്പിച്ചു. അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്റെ ഗ്രൗണ്ട് ലെവൽ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറി.
ഡബ്ലിൻ: അയർലൻഡിൽ ഐസിനെ തുടർന്നുള്ള യെല്ലോ വാണിംഗ് തുടരുന്നു. ഇന്ന് രാവിലെ 10 മണിവരെയാണ് രാജ്യവ്യാപകമായി മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷ താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴും. കോർക്ക്, കെറി എന്നീ കൗണ്ടികളിൽ ഉച്ചയ്ക്ക് 12 മണി മുതൽ മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. ഇത് അർദ്ധരാത്രി 12 മണിവരെ തുടരും. അതിശക്തമായ മഴയാണ് ഇരു കൗണ്ടികളിലും പ്രവചിച്ചിരിക്കുന്നത്. മഴയെ തുടർന്ന് പ്രളയ സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 21,000 യൂറോ നഷ്ടപരിഹാരമായി നൽകാനാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയോട് ഇൻജുറീസ് ബോർഡ് അസസ്‌മെന്റ് ഉത്തരവിട്ടിരിക്കുന്നത്. കിൽഡെയർ സ്വദേശികളായ ഒവെൻ നോളനും കുടുംബത്തിനും ആയിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽവച്ച് ദുരനുഭവം നേരിട്ടത്. 2022 മെയ് 30 ന് ആയിരുന്നു സംഭവം. അവധിക്കാലം ആഘോഷിക്കുന്നതിനായി സ്‌പെയിനിലേക്ക് പോകുകയായിരുന്നു നോളനും കുടുംബവും. ഇതിനിടെയായിരുന്നു സംഭവം. നോളൻ മക്കളായ ഐയിബ്, ഹ്യൂ, മാക്‌സ് എന്നിവരാണ് ശുചിമുറിയിൽ കുടുങ്ങിയത്. ഏകദേശം 50 മിനിറ്റോളം ഇവർക്ക് ഇതേ തുടർന്ന് നഷ്ടമായി. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷിച്ചത്.
ഡബ്ലിൻ: ഫിംഗ്ലാസിൽ ഇന്നലെ രാത്രി ലഭിച്ചത് അതിശക്തമായ മഴ. മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 9.6 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയിൽ പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഡബ്ലിനിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
