ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് അമേരിക്കൻ നടിയും ഗായികയുമായ ഹിലാരി ഡഫ്. സെപ്തംബർ ആറിനാണ് ഡബ്ലിൻ 3 അരീനയിൽ ഡഫിന്റെ പരിപാടി നടക്കുക. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന അടുത്ത ആഴ്ച മുതൽ ആരംഭിക്കും.
ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിവരെ ആയിരിക്കും ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ബുക്കിംഗ് ഫീസ് ഉൾപ്പെടെ 57.90 യൂറോ മുതൽ 88.90 യൂറോവരെ നൽകേണ്ടതായി വരും. ബുക്കിംഗുകൾക്ക് ഓരോ ടിക്കറ്റിനും 12.5 ശതമാനം സർവീസ് ചാർജ് ബാധകമാണ്, ടിക്കറ്റ് മാസ്റ്റർ വഴി ടിക്കറ്റുകൾ ലഭ്യമാണ്.
Discussion about this post

