ഡബ്ലിൻ: അയർലൻഡിൽ കിടക്ക ലഭിക്കാത്തവരുടെ എണ്ണം 600 ന് മുകളിൽ. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം 608 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ മാത്രം 111 പേർക്ക് കിടക്കകൾ ലഭിക്കാനുണ്ട്.
കിടക്കകൾ ലഭിക്കാനുള്ള രോഗികളിൽ 390 പേർ അടിയന്തിര വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. ബാക്കിയുള്ള 218 പേർ വാർഡുകളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നുണ്ട്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 59 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. സെന്റ് വിൻസന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 54 പേർക്ക് കിടക്കകൾ ലഭിക്കാനുണ്ട്.
Discussion about this post

