അൾസ്റ്റർ: അൾസ്റ്ററിൽ കപ്പലിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ നിർത്തിവച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെ ആയിരുന്നു കപ്പലിൽ നിന്നും ഒരാൾ വെള്ളത്തിലേക്ക് വീണത്.
സ്ട്രാൻറേറിൽ നിന്ന് ലാർണിലേക്കുള്ള സർവീസിനിടെ ആയിരുന്നു സംഭവം. ഉടനെ തന്നെ കപ്പലിലെ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. ഇതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
Discussion about this post

