ഡബ്ലിൻ: ഡബ്ലിനിൽ കള്ളപ്പണ വേട്ട. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 4 ലെ ബാൾസ്ബ്രിഡ്ജ് മേഖലയിൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച കാർ തടഞ്ഞ് നിർത്തിയ പരിശോധനയിൽ ആയിരുന്നു പണം പിടികൂടിയത്. 2,75,000 യൂറോയുടെ പണം ആയിരുന്നു പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

