ഡബ്ലിൻ ; അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ച മോട്ടോർ വാഹന യാത്രക്കാരന് അഞ്ച് വർഷത്തെ കസ്റ്റഡി ശിക്ഷ. ഡിലൻ വാൽഷ് (33) നെയാണ് ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി ശിക്ഷിച്ചത്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള ഡിലൻ ലഹരിയും ഉപയോഗിച്ചിരുന്നതായും, ഇന്ന് ഡിലൻ അങ്ങേയറ്റം പശ്ചാത്താപം പ്രകടിപ്പിച്ചതായും കോടതിയിൽ പറഞ്ഞിരുന്നു. ഗാർഡയ്ക്കെതിരായ കുറ്റമായതിനാൽ കുറ്റകൃത്യം കൂടുതൽ ഗൗരവതരമാണെന്നാണ് വാദം കേട്ട ജഡ്ജി പോളിൻ കോഡ്, പറഞ്ഞത്.പ്രധാനമായും റോഡ് ട്രാഫിക് ലംഘനം അടക്കം 12 കുറ്റങ്ങളാണ് ഡിലനെതിരെ ചുമത്തിയിരിക്കുന്നത്.
2024 മെയ് 20-നായിരുന്നു സംഭവം. അപകടത്തിലാക്കൽ, ഗാർഡ വാഹനത്തിന് കേടുപാടുകൾ വരുത്തൽ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾ ഡിലൻ കോടതിയിൽ സമ്മതിച്ചു. ഡിലൻ വാൽഷിനെ 10 വർഷത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് അയോഗ്യനാക്കാനും കോടതി ഉത്തരവിട്ടു.

