ഡബ്ലിൻ: നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. നിലവിലെ വർക്ക് ടു റൂൾ രീതി മാറ്റി സേവനം പൂർണമായും അവസാനിപ്പിക്കുമെന്ന് ഐഎൻഎംഒ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മുതലാണ് നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാർ പ്രതിഷേധിക്കാൻ ആരംഭിച്ചത്.
ആശുപത്രിയിൽ ജീവനക്കാരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് ഐഎൻഎംഒയിലെ അംഗങ്ങൾ പ്രതിഷേധ സമരം ആരംഭിച്ചത്.
Discussion about this post

