ഡബ്ലിൻ ; വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ നാല് ഐറിഷ് അത്ലറ്റുകൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം . സ്കീയർമാരായ ബെൻ ലിഞ്ച്, കോർമാക് കോമർഫോർഡ്, അനബെല്ലെ സുർബേ, തോമസ് മലോണി വെസ്റ്റ്ഗാർഡ് എന്നിവരാണ് തിങ്കളാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. കുടുംബാംഗങ്ങൾ അടക്കം സ്വീകരിക്കാൻ എത്തിയിരുന്നു.
ഡബ്ലിൻ നഗരമധ്യത്തിലെ കായിക വകുപ്പിൽ നടന്ന പരിപാടിയിൽ, ഒളിമ്പിക് ഫെഡറേഷൻ ഓഫ് അയർലൻഡിലെ ജീവനക്കാരും കായിക മന്ത്രി പാട്രിക് ഒ’ഡോണോവനും താരങ്ങളെ പ്രശംസിച്ചു. പുരസ്ക്കാരങ്ങളും സമ്മാനിച്ചു.
“ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു, നിങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ ജോലി വളരെ എളുപ്പമാക്കിയതിന് വളരെ നന്ദി. “ എന്ന് മറുപടി പ്രസംഗത്തിൽ താരങ്ങൾ പറഞ്ഞു.

