ഡൊണഗൽ: ഡോണഗലിലെ ഹോം സപ്പോർട്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ സമരം പിൻവലിച്ചു. ഇന്ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. സംഘടനയായ എസ്ഐപിടിയുവിലെ അംഗങ്ങൾ ആയിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
എച്ച്എസ്ഇയും എസ്ഐപിടിയും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് സമരം മാറ്റിവച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ആയിരുന്നു സമരം പ്രഖ്യാപിച്ചത്. ഡൊണഗൽ, ക്ലെയർ, ലിമെറിക്ക്, കോർക്ക്, കെറി എന്നീ കൗണ്ടികളിലുടനീളം സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ ആദ്യത്തെ സമരമാണ് ഇന്ന് നടക്കാനിരുന്നത്.
Discussion about this post

