- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
- സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്ക് വരെ സന്ദേശം ; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Author: sreejithakvijayan
ബാലിമൺ: ബാലിമണിൽ വെടിവയ്പ്പ്. സംഭവത്തിൽ കൗമാരക്കാരനായ കുട്ടിയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. സെന്റ് മാർഗരറ്റ്‌സ് പാർക്കിൽ ആയിരുന്നു സംഭവം. വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായിരുന്ന തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത് എന്നാണ് സൂചന. കൗമാരക്കാരന്റെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ലിമെറിക്കിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇന്ന് 50 കാരനെ ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് വിമാനത്താവളത്തിന് സമീപം വാഹനാപകടം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ബാലിറോബിൻ റോഡിൽവച്ചായിരുന്നു അപകടം എന്നാണ് വിവരം. കാറും എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എത്ര പേർക്ക് പരിക്കുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ തീവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഡെറിഗൊണെല്ലി പ്രദേശത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായത്. രാത്രി 11.10 ഓടെയായിരുന്നു സംഭവം. തീവയ്പ്പിൽ ആളപായം ഉണ്ടായിട്ടില്ല. ഈ സമയം ഇതുവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചു.
ഡബ്ലിൻ: അയർലൻഡിലെ വിവിധ കൗണ്ടികളിൽ മഴയെയും സ്‌നോയെയും തുടർന്ന് മുന്നറിയിപ്പ് നൽകി. എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പ് നൽകിയത്. ഉച്ചയ്ക്ക് 12 മണി മുതലുള്ള യെല്ലോ വാണിംഗ് അർധരാത്രി 12 മണിവരെ തുടരും. കാവൻ, ഡൊണഗൽ, ലോംഗ്‌ഫോർഡ് എന്നിവിടങ്ങളിലും കൊണാച്ചിലെ അഞ്ച് കൗണ്ടികളിലുമാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇവിടങ്ങളിൽ ശക്തമായ മഴയും സ്‌നോയും ഉണ്ടാകുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. മഴയും സ്‌നോയും കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ നിർദ്ദേശിച്ചു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതി. ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. 32 വയസ്സുള്ള ബെൽഫാസ്റ്റ് സ്വദേശിയാണ് കേസിലെ പ്രതി. ക്രോംവെൽ റോഡ് മേഖലയിൽ നിന്നും 33 കാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 32 കാരനെ അറസ്റ്റ് ചെയ്തത്.
ഡെറി: കൗണ്ടി ഡെറിയിൽ വീടിന് നേരെ വെടിവയ്പ്പ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. രാത്രി എട്ടരയോടെയായിരുന്നു സംഭവം. സെന്റ് ബ്രിഗാൻസ് പാർക്ക് മേഖലയിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ലിവിംഗ് റൂമിന്റെ ജനാലവഴി അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: മുൻ മന്ത്രി അലൻ ഷാറ്ററിനെയും കൊടും കുറ്റവാളി ജെഫ്രി എപ്സ്റ്റീനിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ മാപ്പ് പറഞ്ഞ് സോഷ്യൽ ഡെമോക്രാറ്റ്‌സ് ഡിടി ഗാരി ഗാനൻ. പ്രസ്താവനയിലൂടെയായിരുന്നു മാപ്പ് പറച്ചിൽ. കഴിഞ്ഞ മാസം 31 ന് ആയിരുന്നു അലൻ ഷാറ്ററിനും ജെഫ്രി എപ്സ്റ്റീനിനും ബന്ധമുണ്ടെന്ന തരത്തിൽ ഗാരി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. തന്റെ പോസ്റ്റ് അബദ്ധമായി പോയെന്ന് ഗാരി പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോസ്റ്റ്. ഇതേ തുടർന്ന് ഷാറ്ററിന് ഉണ്ടായ മാനനഷ്ടത്തിലും ദു:ഖത്തിലും ക്ഷമ ചോദിക്കുന്നുവെന്നും ഗാരി കൂട്ടിച്ചേർത്തു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവതിയാണ് മരിച്ചത്. ഗ്രേഞ്ച് വെസ്റ്റിൽ എൻ24 ൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്നു 30 കാരി. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ 30 കാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 40 കാരൻ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ഒരു വാഹനം നിർത്താതെ കടന്നുകളഞ്ഞുവെന്നാണ് വിവരം.
ഡൊണഗൽ: സമരത്തിൽ നിന്നും പിന്മാറി നാസ് ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. നാസ് ജനറൽ ആശുപത്രിയിലെ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനിലെ അംഗങ്ങളാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 8 മണി മുതൽ വർക്ക് ടു റൂൾ രീതിയിൽ പ്രതിഷേധിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേ തുടർന്ന് മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
