ഡബ്ലിൻ: ശക്തമായ മഴയെ തുടർന്ന് ഡബ്ലിനിലെയും വിക്ലോയിലെയും വാഹനയാത്രികർക്ക് മുന്നറിയിപ്പ്. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രതികൂല കാലാവസ്ഥയിൽ യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് റോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിഎഎ അറിയിച്ചു. ആർ 108 റോഡ് വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടു. ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കുന്നുണ്ട്.
Discussion about this post

