ഡബ്ലിൻ: മഴയുടെയും തണുപ്പിന്റെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഡബ്ലിൻ. കൗണ്ടിയിൽ ഇപ്പോഴും വാണിംഗ് തുടരുകയാണ്. ഇന്നലെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ആയിരുന്നു ഡബ്ലിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്.
നോർതേൺ ഡബ്ലിനിൽ ആയിരുന്നു മഴ കനത്തനാശം വിതച്ചത്. മേഖലയിൽ പല വീടുകളിലും വെള്ളം കയറി. രാത്രി മുഴുവനും പെയ്ത മഴയിൽ ക്ലോൺഗ്രിഫിനിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ വെള്ളം കയറി. അപ്പാർട്ട്മെന്റിൽ നിർത്തിയിട്ടിരുന്ന കാറുകൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടർന്ന് എയർട്രിസിറ്റി ലീഗ് മാറ്റിവച്ചിട്ടുണ്ട്.
Discussion about this post

