ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിച്ചു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 642 ആളുകളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച രാവിലെ വരെ 596 പേരായിരുന്നു ട്രോളികളിൽ ഉണ്ടായിരുന്നത്.
ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രോഗികളിൽ 393 പേർ അടിയന്തിര വിഭാഗത്തിലും 249 പേർ മറ്റ് വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 100 കടന്നു. ഇവിടെ 108 പേരാണ് ട്രോളികളിൽ ഉള്ളത്.
Discussion about this post

