ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എറ്റവും പുതിയ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 596 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളതെന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിൽ 375 രോഗികൾ അടിയന്തിര വിഭാഗത്തിലും 221 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നു.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് കിടക്ക ക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടെ 83 രോഗികൾക്ക് കിടക്കകൾ ഇല്ല. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 77 രോഗികൾക്ക് കിടക്കകൾ ഇല്ല. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 49 പേരും സെന്റ് വിൻസന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 48 പേരും കിടക്കൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നു.

