ടിപ്പററി: കൗണ്ടി ടിപ്പററിയിലെ ഡണ്ട്രം ഹൗസ്, ഗോൾഫ് ആൻഡ് ലീഷർ റിസോർട്ട് അടച്ചുപൂട്ടാൻ തീരുമാനം. റിസോർട്ടിന്റെ ഉടമകളായ ബ്രോഗൻ ക്യാപിറ്റൽ വെൻച്വേർസ് ആണ് ഇക്കാര്യം അറിയിച്ചത്. റിസോർട്ട് പൂട്ടാനുള്ള തീരുമാനം ജീവനക്കാരെ സാരമായി ബാധിക്കും.
48 ജീവനക്കാരാണ് റിസോർട്ടിൽ ജോലി ചെയ്യുന്നത്. റിസോർട്ട് അടച്ച് പൂട്ടുന്നതോട് കൂടി ഇവർക്ക് തൊഴിൽ നഷ്ടം ഉണ്ടാകും. റിസോർട്ടിലെ ബാർ, റസ്റ്റോറന്റ്, ഗോൾഫ് കോഴ്സ്, ഡ്രൈവിംഗ് റേഞ്ച്, ഗോൾഫ് ഷോപ്പ്, ലെഷർ സെന്റർ എന്നിവയുൾപ്പെടെയാണ് അടച്ച് പൂട്ടുക. റിസോർട്ടിൽ നിന്നും കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് പുതിയ ബോർഡ് വ്യക്തമാക്കുന്നത്. ഇതേ തുടർന്നാണ് തീരുമാനം.
Discussion about this post

