ഗാൽവെ: ബഹിരാകാശത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തി ഗാൽവെ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ ഉൾപ്പെടുന്ന അന്താരാഷ്ട്ര ഗവേഷണ സംഘം. രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ഈ പ്രോട്ടോ- ഗ്രഹത്തിന് WISPIT 2b എന്നാണ് പേര് നൽകിയിരിക്കുന്നത്.
WISPIT 2bയ്ക്ക് ഏകദേശം 5 ദശലക്ഷം വർഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഭൂമിയിൽ നിന്നും 430 പ്രകാശ വർഷം അകലെയായിട്ടാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതായത് ഭൂമിയിൽ നിന്നും ഈ ഗ്രഹത്തിലേക്ക് എത്താൻ 430 വർഷങ്ങൾ എടുക്കുമെന്ന് സാരം.
ഗാൽവേ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരും നെതർലാൻഡ്സിലെ ലൈഡൻ സർവകലാശാലയിലെ സഹപ്രവർത്തകരും ചേർന്നാണ് ഗ്രഹം കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ അരിസോണ സർവകലാശാലയും ഒരു അനുബന്ധ പഠനം നടത്തിയിരുന്നു.

