ഡബ്ലിൻ: മുൻ ഡബ്ലിൻ ഫുട്ബോൾ മാനേജർ ജിം ഗാവിൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അദ്ദഹത്തിന് മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നേരത്തെ ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥിയായി മുൻ പ്രധാനമന്ത്രി ബെർട്ടി അർഹേൺ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ആയിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ഈ തീരുമാനത്തെ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അനുകൂലിച്ചില്ല. ഇതിന് പിന്നാലെയാണ് അർഹേണിനെക്കാൾ കൂടുതൽ ജനപിന്തുണയുള്ള ഗാവിനെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post

