ഡബ്ലിൻ: നഴ്സുമാരിൽ നിന്നും ഒരു യൂറോ പോലും റിക്രൂട്ട്മെന്റ് ഫീസായി വാങ്ങരുതെന്നാണ് അയർലൻഡിലെ നിയമം അനുശാസിക്കുന്നത് എന്ന് മൈഗ്രന്റ് നഴ്സസ് അയർലൻഡ്. നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ സംഘടന ശക്തമായ നിലപാടാണ് സ്വീകരിച്ചുവന്നിരുന്നത്. ഇത് തുടരുമെന്നും എംഎൻഐ വ്യക്തമാക്കി. അടുത്തിടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് എംഎൻഐ ഇക്കാര്യം വ്യക്തമാക്കിയത്.
നിയമ വിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ ആദ്യം നഴ്സുമാർ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. ഇത് പ്രധാന പരിമിതി ആയിരുന്നു. എന്നാൽ അടുത്തിടെ തട്ടിപ്പിന് ഇരയായ നഴ്സുമാരെ സഹായിച്ചത് തങ്ങളാണ്. ഇത്തരത്തിൽ ലഭിച്ച പരാതികളിലെല്ലാം ശക്തമായ ഇടപെടൽ നടത്താൻ എംഎൻഐയ്ക്ക് കഴിഞ്ഞു.
നിയമ വിരുദ്ധ റിക്രൂട്ട്മെന്റിന് ഇരയായ നഴ്സുമാരും കെയർ അസിസ്റ്റന്റ്മാരോടും അതിന്റെ തെളിവുകൾ സഹിതം പരാതി നൽകാൻ അഭ്യർത്ഥിക്കുകകയാണെന്നും എംഎൻഐ വ്യക്തമാക്കി.

