ലിമെറിക്ക്: വിദ്യാർത്ഥികൾക്ക് ചിലവേറിയ അയർലൻഡിലെ അഞ്ചാമത്തെ നഗരമായി ലിമെറിക്ക്. നഗരത്തിൽ മൂന്നാം ലെവൽ വിദ്യാഭ്യാസത്തിനുള്ള ചിലവിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കാർലോ, ലെറ്റർകെന്നി, സ്ലൈഗോ എന്നിവിടങ്ങളും വിദ്യാർത്ഥികൾക്ക് ഏറ്റവും ചിലവേറിയ പട്ടണങ്ങളാണ്. ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിനാണ് ഒന്നാം സ്ഥാനം.
16,291 യൂറോയാണ് ലിമെറിക്കിലെ വിദ്യാർത്ഥികളുടെ ശരാശരി വാർഷിക ചിലവ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ് നഗരത്തിൽ വിദ്യാർത്ഥികളുടെ ചിലവിൽ ഉണ്ടായത്. 2024 ൽ ചിലവിൽ 572 യൂറോയുടെ വർദ്ധനവും 2023 ൽ 1,037 യൂറോയുടെ വർദ്ധനവും ഉണ്ടായി.
അതേസമയം ചിലവ് വർദ്ധിച്ചെങ്കിലും ലെറ്റർകെന്നി വിദ്യാർത്ഥികൾക്ക് ചിലവ് താങ്ങാവുന്ന നഗരമായി തുടരുന്നു, വിദ്യാർത്ഥികൾ പ്രതിമാസം 1,256 യൂറോ ആണ് നഗരത്തിൽ ചിലവിടേണ്ടിവരുന്നത്.

