ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വംശീയ ആക്രമണം നടത്തിയ കുട്ടിയ്ക്കും കൗമാരക്കാരനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. 12 വയസ്സുള്ള കുട്ടിയ്ക്കും 18 വയസ്സുകാരനുമെതിരെയാണ് കേസ് എടുത്തത്. സൗത്ത് ബെൽഫാസ്റ്റിലെ ഒരു കുടുംബത്തിന് നേരെ ആയിരുന്നു ഇവരുടെ വംശീയ ആക്രമണം.
വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഡൊണഗൽ അവന്യൂവിൽ താമസിക്കുന്ന കുടുംബത്തിന് നേരെയാണ് ഇരുവരുൾപ്പെട്ട സംഘം ആക്രമണം നടത്തിയത്. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഇവരുടെ ആക്രമണത്തിൽ കുടുംബാംഗങ്ങൾക്ക് പരിക്കുണ്ട്.
12 കാരനെ അടുത്ത മാസം 22 ന് ബെൽഫാസ്റ്റ് യൂത്ത് കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം 25ാം തിയതി 18 കാരനെ ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കും.
Discussion about this post

