ഡബ്ലിൻ: ട്വന്റി 20 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിൽ അയർലൻഡ്. അടുത്ത മാസം 17, 19, 21 തിയതികളിലാണ് ഇംഗ്ലണ്ടും അയർലൻഡും തമ്മിലുള്ള മത്സരങ്ങൾ. മികച്ച പ്രകടനത്തിലൂടെ വമ്പൻ ടീമുകളെ തകർത്തെറിഞ്ഞ ആത്മവിശ്വാസം നൽകിയ കരുത്തിലാണ് അയർലൻഡിന്റെ തയ്യാറെടുപ്പുകൾ.
ഡബ്ലിനിലെ മലാഹിദിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. പകൽ 1.30 മുതലാണ് മത്സരങ്ങൾ. കാണികൾക്കായുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 35 യൂറോയും, വേദിയിൽ നേരിട്ട് എത്തുന്നവർക്ക് 45 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. https://cricketireland.ie/events/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം.
Discussion about this post

