വാട്ടർഫോർഡ്: വാട്ടർഫോർഡ് കടൽ തീരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെടുത്തു. ഇന്നലെ മൈൻ ഹെഡിൽ നിന്നും 12 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് ഭാഗത്ത് നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഫ്രഞ്ച് മത്സ്യബന്ധന ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നവരായിരുന്നു മൃതദേഹം കണ്ടത്. മീൻ പിടിക്കുന്നതിനിടെ മൃതദേഹം വലയിൽ കുടുങ്ങുക ആയിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഉടൻ തന്നെ ഇവർ കോർക്കിലെ ബാലികോട്ടണിലേക്ക് മൃതദേഹം കൊണ്ടുപോയി. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
മൃതദേഹം അഴുകിയിട്ടുണ്ട്. നിലവിൽ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്.
Discussion about this post

