ടൈറോൺ: കൗണ്ടി ടൈറോണിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമം വിഫലം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. 50 വർഷങ്ങൾക്ക് മുൻപ് കാണാതായ കൊളംബ മക്വീഗിന്റെ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന.
1975 ൽ ആയിരുന്നു മക്ഗീവിനെ കാണാതെ ആയത്. ടൈറോണിലെ ഡൊണാഗ്മോർ സ്വദേശിയാണ്. കാണാതാകുമ്പോൾ 19 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മക്ഗീവിനെ കൊന്ന് കുഴിച്ചിട്ടതായി വ്യക്തമായിരുന്നു.
Discussion about this post

