ഡബ്ലിൻ: അയർലൻഡിന്റെ സമ്പത്തിന്റെ പകുതിയോളം കൈവശം വയ്ക്കുന്നത് ധനികരായ 10 ശതമാനം കുടുംബങ്ങളെന്ന് സെൻട്രൽ ബാങ്ക്. അയർലൻഡിലെ സമ്പന്ന കുടുംബങ്ങളുടെ മൊത്തം ആസ്തി 1,247 ബില്യൺ യൂറോ ആയി ഉയർന്നുവെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു. ഈ വർഷം ആദ്യപാദത്തിലാണ് ഇത്രയും വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മുൻ പാദത്തേക്കാൾ കുടുംബങ്ങളുടെ ആസ്തി 6.3 ബില്യൺ യൂറോ വർദ്ധിച്ചതായും സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഭവന സമ്പത്ത് വർദ്ധിച്ചതാണ് മൊത്തം ആസ്തിയിലെ വർദ്ധനവിന് കാരണമായത്. നിലവിലെ ഭവന ആസ്തികളിലെ പുനർമൂല്യനിർണയം അനുകൂലമായതോടെ മൊത്തം ആസ്തിയിൽ 15.2 ബില്യൺ യൂറോയുടെ വർദ്ധനവ് ഉണ്ടായി എന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു.
Discussion about this post

