ഡബ്ലിൻ: അയർലൻഡിൽ മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി വിവരം. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ് സഹായം തേടേണ്ടതാണ്. . അടുത്തിടെ അയർലൻഡിൽ നിരവധി മലയാളികളാണ് വിവിധ കാരണങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി, കുടുംബകലഹം, ഏകാന്തത, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾ.
വിവിധ പ്രശ്നങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി 24 മണിക്കൂർ നേരം പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ നിലവിലുണ്ട്.
Pieta – 1800 247 247 / Text HELP 51444 ആത്മഹത്യാ പ്രവണത, സ്വയംപീഡനം, മാനസിക പ്രശ്നങ്ങൾക്കുള്ള സൗജന്യ പിന്തുണ.
Samaritans – 116 123?? രഹസ്യവും സൗജന്യവുമായ മാനസിക പിന്തുണ, 24 മണിക്കൂറും.
Crisis Text Line (Ireland) – Text HELLO 50808 അടിയന്തിര മാനസിക പിന്തുണ ടെക്സ്റ്റ് വഴി.
Childline – 1800 66 66 66?? 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യുവാക്കൾക്കും.
SOSAD – 1800 901 909?? 16 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ കൗൺസലിംഗ്.
Aware – 1800 80 48 48 (10 am – 10 pm) വിഷാദം, ആശങ്ക, ബൈപ്പോളർ എന്നിവയ്ക്ക് പിന്തുണ.
Dublin Rape Crisis Centre – 1800 77 88 88 ലൈംഗിക പീഡന ഇരകൾക്കുള്ള 24/7 പിന്തുണ.
Men’s Aid Ireland – 01 554 3811 (Mon-Fri, 9 am-5 pm) വീട്ടിൽ പീഡനം അനുഭവിക്കുന്ന പുരുഷന്മാർക്ക്.
Jigsaw (12-25 വയസ്) – 1800 544 729 / Text CALL ME 086 180 3880 യുവജനങ്ങളുടെ മാനസികാരോഗ്യ സഹായം.

