ഡബ്ലിൻ: കാർഗോ എയർലൈനായ എഎസ്എൽ അയർലൻഡുമായുള്ള തർക്കത്തിൽ പണിമുടക്കിൽ നിന്നും പിന്മാറിഐറിഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ (ഐഎഎൽപിഎ). വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായുള്ള (ഡബ്ല്യുആർസി) ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനത്തിൽ നിന്നും പന്മാറിയത്. ചർച്ചയിൽ ഇരുവിഭാഗവും ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്നലെ ആയിരുന്നു ചർച്ച. ചർച്ചയിൽ ധാരണയായില്ലെങ്കിൽ പണി മുടക്കാൻ ആയിരുന്നു ഇവരുടെ തീരുമാനം. യൂണിയൻ അംഗീകാരം ശമ്പളം എന്നിവ സംബന്ധിച്ച് ആയിരുന്നു ഐഎഎൽപിഎ അംഗങ്ങളായ പൈലറ്റുമാർക്ക് എഎസ്എല്ലുമായി തർക്കം ഉണ്ടായത്.
Discussion about this post

