- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Author: sreejithakvijayan
ഡബ്ലിൻ: സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി തുടങ്ങി എച്ച്എസ്ഇ. 2021 മെയ് മാസത്തിലെ സൈബർ ആക്രമണത്തിലാണ് നഷ്ടപരിഹാരം നൽകി തുടങ്ങുന്നത്. ഓരോരുത്തർക്കം 750 യൂറോ വീതം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവസാന കണക്കുകൾ പുറത്തുവരുമ്പോൾ ഏകദേശം 90,936 പേരെ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. ഇതിൽ നിയമ നടപടി സ്വീകരിക്കുന്ന ഏകദേശം 620 ഓളം പേർക്കാണ് നഷ്ടപരിഹാരം നൽകുന്നത്. ഇവരുടെ നിയമപരമായ ചിലവുകൾക്കായി 650 യൂറോ നൽകും.
ഡബ്ലിൻ: ഡബ്ലിനിലും വെക്‌സ്‌ഫോർഡിലും വൻ ലഹരി വേട്ട. 7.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെക്സ്ഫോർഡിലെ ഗോറിയിലും ഡബ്ലിനിലെ ഷാങ്കിലിലും ആയിരുന്നു പരിശോധന. ഏകദേശം 104 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 7,280,000 യൂറോ വിലവരും. 47,000 യൂറോ പണവും നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊക്കെയ്ൻ ശേഖരം വിശദപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.
ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്‌കൂളുകൾ അടച്ചു. നിരവധി പ്രൈമറി, സെക്കൻഡറി സ്‌കൂളുകളാണ് അടച്ചത്. ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് അയർലൻഡ്. സ്‌കൂൾ മാനേജ്‌മെന്റുകളാണ് സ്‌കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചത്. സ്ലൈഗോ, ഗാൽവേ, ഡൊണഗൽ തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം സ്‌കൂളുകൾ അടച്ചുപൂട്ടി. മായോ കോളേജ് ഓഫ് ഫർദർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗും ഇന്ന് അടച്ചിടും.
ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിനെ തുടർന്ന് അയർലൻഡിൽ വിമാനങ്ങൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനക്കമ്പനികളുടെ നടപടി. എമറാൾഡ് എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 42 വിമാനങ്ങൾ ഇതിനോടകം തന്നെ റദ്ദാക്കി. കോർക്കിൽ നാല് വിമാനങ്ങൾ റദ്ദാക്കുകയും ഒരു വിമാനം വഴി തിരിച്ചുവിടുകയും ചെയ്തു. ഷാനൻ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി. ഒരു വിമാനം റദ്ദാക്കി. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിലും നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ അയർലൻഡ് സന്ദർശനത്തിനിടെ ഡ്രോൺ എത്തിയ സംഭവത്തിൽ പങ്കില്ലെന്ന് റഷ്യൻ എംബസി. സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന തരത്തിൽ പ്രചാരണം ഉയർന്നതിന് പിന്നാലെയാണ് എംബസിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചു. ‘ നിലവിൽ പ്രചരിക്കുന്നത് വെറും കിംവദന്തികളും നുണ പ്രചാരണവും മാത്രമാണ്. സംഭവത്തിൽ റഷ്യൻ ഇടപെടൽ ഇല്ല. അത്തരത്തിൽ ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി എതിർക്കുന്നു. പ്രചരിക്കുന്ന കാര്യങ്ങളിൽ യാതൊരു അടിസ്ഥാനവും ഇല്ല’- റഷ്യൻ എംബസി വ്യക്തമാക്കി.
കോർക്ക്: കോർക്കിൽ നിന്നും പശുക്കളെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോർക്കിലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 18 പശുക്കളെ ആയിരുന്നു 30 വയസ്സുകാരൻ മോഷ്ടിച്ചത്. ഈ പശുക്കളെ കണ്ടെത്തിയിട്ടുണ്ട്. നവംബർ 24 തിങ്കളാഴ്ച രാത്രിയിൽ സ്‌കിബ്ബെറീനിലെ ലേക്ക്ലാൻഡ്സ് പ്രദേശത്തെ ഫാമിൽ നിന്നായിരുന്നു കന്നുകാലികൾ മോഷണം പോയത്.
ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വിശ്രമ കേന്ദ്രത്തിൽ 50 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കോറൽ ലെഷർ സെന്ററിൽ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. രാത്രി 10.30 ഓടെയാണ് ലെഷർ സെന്ററിൽ നിന്നും അടിയന്തിര സേവനങ്ങൾക്ക് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ പോലീസും ആംബുലൻസും എത്തുകയായിരുന്നു. തുടർന്ന് അവശനിലയിൽ കണ്ട അദ്ദേഹത്തെ മുള്ളിംഗറിലെ മിഡ്ലാൻഡ്സ് റീജിയണൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ഡബ്ലിൻ: ഫോക്‌സ്‌റോക്കിൽ കാറിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. ഫോക്‌സ്‌റോക്കിലെ എൻ 11 ൽ ആയിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് കൂടി നടന്ന് നീങ്ങുകയായിരുന്നു 70 കാരൻ. ഇതിനിടെയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ അദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ 70 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 70 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഉൾസ്റ്റർ: കന്നുകാലി ക്ലാസുകൾ റദ്ദാക്കി റോയൽ ഉൾസ്റ്റർ ഇന്റർഫെയർ. പശുക്കളിൽ ബ്ലൂ ടങ്ക് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ആർയുഎഎസ് ഗ്രൂപ്പ് ഓപ്പറേഷൻസ് ഡയറക്ടർ റോണ്ട ഗിയറിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ ഷോയിൽ കന്നുകാലികളെ ഉൾപ്പെടുത്തില്ല. വടക്കൻ അയർലൻഡിൽ കന്നുകാലികളിൽ പരിശോധന തുടരുകയാണ്. നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. മേഖലയുടെ സംരക്ഷണത്തിനാണ് നിലവിൽ തങ്ങൾ പ്രധാന്യം നൽകുന്നത് എന്നും റോണ്ട കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിനെ ഭീതിയിലാഴ്ത്തി ബ്രാം ചുഴലിക്കാറ്റ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള പശ്ചാത്തലത്താൽ മെറ്റ് ഐറാൻ ജാഗ്രതാ നിർദ്ദേശത്തിൽ മാറ്റം വരുത്തി. നിലവിൽ രാജ്യം മുഴുവൻ ഓറഞ്ച് വിൻഡ് വാണിംഗ് ആണ്. ബ്രാം ചുഴലിക്കാറ്റ് കരയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇത് ശക്തമായ തെക്കൻകാറ്റ് സൃഷ്ടിക്കും. പടിഞ്ഞാറ് ദിശയിലേക്ക് വീശുന്ന കാറ്റ് അതിശക്തമായിരിക്കും. കാറ്റിനെ തുടർന്ന് രാജ്യത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കും കാറ്റ് കാരണമാകും. കാർലോ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഓറഞ്ച് മുന്നറിയിപ്പുണ്ട്. കാവാൻ, മോനാഗൻ, ക്ലെയർ, ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കൊണാച്ച് എന്നിവിടങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെ ഓറഞ്ച് വാണിംഗ് ആയിരിക്കും. ഡൊണഗലിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
