ഡബ്ലിൻ: അയർലൻഡിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് മേരി ലൂ മക്ഡൊണാൾഡ്സ്. ഈ യാഥാർത്ഥ്യം സർക്കാരും തിരിച്ചറിയണം. ഡബ്ലിൻ സുരക്ഷിതമാണെന്നായിരുന്നു മുൻ മന്ത്രിയുടെ വാദം. ഇതേ പോലെയാണ് ഇപ്പോഴത്തെ ജസ്റ്റിസ് മന്ത്രി ജിം ഒ കെല്ലഗൻ സംസാരിക്കുന്നത് എന്നും മേരി പറഞ്ഞു. കഴിഞ്ഞ ദിവസം ഡബ്ലിൻ സുരക്ഷിതമാണെന്ന മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മേരി ലൂ.
മുൻ മന്ത്രിയെ പോലെ ഡബ്ലിൻ സുരക്ഷിതമാണെന്നാണ് ഇപ്പോഴത്തെ മന്ത്രിയും പറയുന്നത്. എന്നാൽ അടുത്തിടെയായി ഡബ്ലിൻ ഇവിടുത്തുകാർക്കും സന്ദർശകർക്കും സുരക്ഷിതമല്ലാത്തതായി മാറിയിട്ടുണ്ട്. ഇത് സർക്കാർ അംഗീകരിക്കണം. പബ്ലിക് ട്രാൻസ്പോർട്ടിൽ ഉൾപ്പെടെ അക്രമ സംഭവങ്ങൾ ഉണ്ടായി എന്നും മേരി ലൂ വ്യക്തമാക്കി.

