ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 40 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പുലർച്ചെ എസെക്സ് സ്ട്രീറ്റ് ഈസ്റ്റിൽ ആയിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്ന പോലീസുകാർ ആയിരുന്നു സംഭവം ആദ്യം കണ്ടത്. സ്ഥലത്ത് എത്തിയ 40 വയസ്സുകാരെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞ് നിർത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ അടുത്ത് എത്തി. ഇതോടെയാണ് 40 കാരൻ അവശനിലയിൽ ആണെന്ന് വ്യക്തമായത്. തുടർന്ന് അദ്ദേഹത്തിന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

