ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം വീണ്ടും ഉയർന്നു. ജൂലൈയിൽ അംഗീകാരങ്ങളുടെ മൂല്യം ഏകദേശം 1.8 ബില്യൺ യൂറോ ആയിട്ടാണ് ഉയർന്നിരിക്കുന്നത് എന്നാണ് ബാങ്കിംഗ് ആന്റ് പേയ്മെന്റ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. 2011 ന് ശേഷം ആദ്യമായിട്ടാണ് മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം ഇത്രയും ഉയരത്തിൽ എത്തുന്നത്.
മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യത്തിൽ 13.7 ശതമാനത്തിന്റെ പ്രതിമാസ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് ഇത്തവണ പ്രതിമാസ വർദ്ധന 10 ശതമാനം കൂടുതലാണ്. ജൂലൈയിൽ 3,356 ഫസ്റ്റ് ടൈം ബയർ മോർട്ട്ഗേജ് അംഗീകാരങ്ങൾ നൽകി.
ജൂലൈയിൽ മൊത്തത്തിൽ 5,467 മോർട്ട്ഗേജുകൾ അംഗീകരിച്ചു. ഇതിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും എഫ്ടിബികളാണ്. ജൂലൈ മാസം അംഗീകരിച്ച മോർട്ട്ഗേജുകളുടെ എണ്ണം പ്രതിമാസം 12% കൂടുതലും 2024 ജൂലൈയേക്കാൾ 2.9% കൂടുതലുമാണ്.

