ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീൻ വിദ്യാർത്ഥികളുടെ ആദ്യ സംഘം അയർലൻഡിൽ. 26 കുട്ടികളാണ് ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ സംഘങ്ങൾ രാജ്യത്ത് എത്തും. ഐറിഷ് സർവ്വകലാശാലകളിൽ ചേർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കുകയും അതുവഴി സമാധാനം നിറഞ്ഞ പുതിയ ജീവിതം ആരംഭിക്കുകയുമാണ് കുട്ടികളുടെ ലക്ഷ്യം. ഗാസയിൽ നിന്നുള്ള 52 വിദ്യാർത്ഥികളാണ് അയർലൻഡിൽ എത്തുക.
ഡബ്ലിനിൽ എത്തിയ വിദ്യാർത്ഥികളെ ഉച്ചയ്ക്ക് ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ശേഷം ഇവർ യൂണിവേഴ്സിറ്റി പ്രതിനിധികളെ കാണും. ഇവരാണ് കുട്ടികൾക്കായുള്ള താമസസൗകര്യം ഏർപ്പെടുത്തുന്നത്. ഞായറാഴ്ച ആയിരിക്കും ഗാസയിൽ നിന്നുള്ള അവസാന സംഘം എത്തുക.
Discussion about this post

