ഡബ്ലിൻ: ഐറിഷ് സമാധാന പാലകർ ലെബനനിൽ തുടരുന്നതിനെ സ്വാഗതം ചെയ്ത് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ദൗത്യം പെട്ടെന്ന് അവസാനിപ്പിക്കുന്നത് വലിയ അപടകടം സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലെബനനിലെ സമാധാനപാലന ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യത്തിൽ നിന്നും ഉടൻ പിന്തിരിയാനുള്ള തീരുമാനം നിരുത്തവരാദപരമാണ്. അതുകൊണ്ട് തന്നെ ഐറിഷ് സമാധാനപാലന ദൗത്യത്തിനായി ലെബനനിൽ ഐറിഷ് പീസ്കീപ്പർമാർ തുടരുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. യുണിഫിലുമായി ദീർഘകാല ബന്ധമാണ് അയർലൻഡിനുള്ളത്. ദൗത്യത്തിന്റെ ഭാഗമായി ജീവൻ പൊലിഞ്ഞവർക്ക് ഈ നിമിഷത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2027 വരെ ഐറിഷ് സമാധാനപാലകർ സമാധാനപാലന ദൗത്യത്തിന്റെ ഭാഗമായി ലെബനനിൽ തുടരും. അയർലൻഡിൽ നിന്നുള്ള 350 ഓളം അംഗങ്ങളാണ് യുണിഫിൽ ( യുണൈറ്റഡ് നാഷണൽ ഇന്ററിം ഫോഴ്സ് ഇൻ ലെബനൻ) ദൗത്യത്തിന്റെ ഭാഗമായി ലെബനനിൽ തുടരുന്നത്.

