ഡബ്ലിൻ: നഗരത്തിലൂടെ അപകടകരമായ രീതിയിൽ കാറോടിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസ്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്രതിയായ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
30 കാരനായിരുന്നു അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ബ്ലാഞ്ചാർട്സ്ടൗണിൽ ആയിരുന്നു സംഭവം. അമിത വേഗത്തിലായിരുന്ന വാഹനം ശ്രദ്ധയിൽപ്പെട്ടതോടെ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. എന്നാൽ നിർത്താതെ പോകുകയായിരുന്നു. ഇതോടെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ പോലീസിന്റെ മൂന്ന് പട്രോളിംഗ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post

