ഡബ്ലിൻ: അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള ദേശീയ ശരാശരി കാത്തിരിപ്പ് സമയം കുറഞ്ഞു. 10.4 ആഴ്ചയായായാണ് കുറഞ്ഞിരിക്കുന്നത്. ഏപ്രിൽ മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 27 ആഴ്ചയായിരുന്നു കാത്തിരിപ്പ് സമയം.
കാത്തിരിപ്പ് സമയം ശരാശരി 10 ആഴ്ച ആക്കുക എന്നതായിരുന്നു റോഡ് സേഫ്റ്റി അതോറിറ്റിയുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ലക്ഷ്യത്തിന് അടുത്തെത്തിയതിൽ ആർഎസ്എ വലിയ ആശ്വാസത്തിലാണ്. വരും നാളുകളിൽ ലക്ഷ്യത്തിലേക്ക് എത്താനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് ആർഎസ്എ വ്യക്തമാക്കുന്നത്.
Discussion about this post

