ഡബ്ലിൻ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ എച്ച്എസ്ഇയിൽ നിയമിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ഐ2ഐ അയർലൻഡിന്റെ നിവേദനത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവയുടെ മാത്രം അടിസ്ഥാനത്തിലാണ് എച്ച്എസ്ഇയിൽ നിയമനം നൽകുക. ഇതോടൊപ്പം രാജ്യത്ത് നിയമാനുസൃതമായി ജോലി ചെയ്യാനുള്ള അനുമതിയും ഇവർക്ക് വേണം. ഇതിനുള്ള അനുമതി നൽകുന്നത് എന്റർപ്രൈസ് ടൂറിസം തൊഴിൽവകുപ്പാണ്.
ആരോഗ്യരംഗത്തെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി എച്ച്എസ്ഇ ലഭ്യമായ ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളും പരിശോധിക്കും. ഈ തീരുമാനങ്ങളെ എച്ച്എസ്ഇ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

