കോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോർക്ക് എംഇപി ബില്ലി കെല്ലെഹർ. ഫിയന്ന ഫെയ്ലിന്റെ സ്ഥാനാർത്ഥിയാകാനുള്ള നാമനിർദ്ദേശത്തിന് പിന്തുണ തേടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെല്ലെഹർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
പ്രമുഖ ഐറിഷ് മാധ്യമത്തിന്റെ റേഡിയോ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ചില ആളുകളും സഹപ്രവർത്തകരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് ആരാഞ്ഞിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post

