ലൗത്ത്: കൗണ്ടി ലൗത്തിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെയോടെ ജോൺ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ബൈക്കും എതിരെ വന്ന വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 വയസ്സുള്ള ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. അദ്ദേഹം അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ അൽപ്പം സാരമുള്ളതാണ്. അതേസമയം പരിക്കില്ലെങ്കിലും വാൻ ഡ്രൈവറെ മുൻകരുതൽ എന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post

