ലൗത്ത്: ഡൺലാക്കിൽ നിന്നും പ്രൈമറി സ്കൂൾ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ പുതിയ നിർദ്ദേശവുമായി പോലീസ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ കൈരാൻ ഡർണിനായുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്. 2022 മെയിൽ ആയിരുന്നു കൈരാൻ ഡർണിനെ കാണാതെ ആയത്.
കാണാതാകുമ്പോൾ ആറ് വയസ്സായിരുന്നു കൈരാന്റെ പ്രായം. ഇപ്പോൾ കുട്ടിയ്ക്ക് ഒൻപത് വയസ്സ് പ്രായം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. കാണാതായതിന് ശേഷം കുട്ടിയ്ക്കായി ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടി കൊല്ലപ്പെട്ടതായി കണക്കാക്കി ഇത് സംബന്ധിച്ച അന്വേഷണവും നടത്തി. എന്നാൽ ഇതും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.

