Author: sreejithakvijayan

ശ്രീനഗർ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി മേഖലയിൽ പതാക സ്ഥാപിച്ച് പാക് സൈന്യം. പർഗാനയിലെ പാക് പോസ്റ്റിലാണ് സൈന്യം വീണ്ടും പാക് പതാക സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ തിരിച്ചടിയാണ് ഇന്ത്യയിൽ നിന്നും പാക് സൈന്യം പ്രതീക്ഷിക്കുന്നത്. ഇതിനിടെ രണ്ട് ദിവസം മുൻപ് പർഗാനയിലെ സൈനിക പോസ്റ്റിൽ നിന്നും പാക് പതാക പിൻവലിക്കുകയായിരുന്നു. പർഗാനയ്ക്ക് പുറമേ അതിർത്തി മേഖലയിലെ മറ്റ് സൈനിക പോസ്റ്റുകളിൽ നിന്നും പതാക എടുത്തുമാറ്റിയിരുന്നു. ഇതോടെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് സൈന്യം പോസ്റ്റ് ഒഴിഞ്ഞതായി വാർത്തകൾ പുറത്തുവന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വീണ്ടും പാക് പതാക പോസ്റ്റിൽ ഉയർന്നിരിക്കുന്നത്. പാക് റേഞ്ചേഴ്‌സിനാണ് പർഗാനയിലെ സൈനിക പോസ്റ്റിന്റെ ചുമതലയുള്ളത്.

Read More

ഡബ്ലിൻ: അയർലന്റിൽ ബുധനാഴ്ച അനുഭവപ്പെട്ടത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തെ അവസാന ദിനമായ ഇന്നലെ രാജ്യമെമ്പാടും താപനില 25 ഡിഗ്രിയ്ക്ക് മുകളിൽ ഉയർന്നു. 41 വർഷങ്ങൾക്ക് മുൻപാണ് രാജ്യത്ത് അവസാനമായി ഇത്രയും ഉയർന്ന താപനില അനുഭവപ്പെട്ടത്. കോ ഗാൽവെയിൽ താപനില ദേശീയ റെക്കോർഡ് മറികടന്നു. 25.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ബുധനാഴ്ച ആതൻറിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ കോ ഗാൽവെയില താപനിലയായി രേഖപ്പെടുത്തിയത്. അതേസമയം മയോയിലെ ന്യൂപോർട്ട് സ്‌റ്റേഷനിൽ ദേശീയ റെക്കോർഡിനെക്കാൾ 0.1 ഡിഗ്രിയ്ക്ക് താഴെയായിരുന്നു താപനില. ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് 25.7 ഡിഗ്രിയായി വർദ്ധിച്ചു. 2011 ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇതിന് മുൻപ് ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് റെക്കോർഡിൽ എത്തിയത്. 23.4 ഡിഗ്രിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ 16 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച 25 ഡിഗ്രിയ്ക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയത്. അയർലന്റിന്റെ ചരിത്രത്തിൽ തന്നെ രണ്ടാമത്തെ തവണയാണ് ചൂട് 25 ഡിഗ്രിയ്ക്ക് മുകളിൽ എത്തുന്നത്. 1984 ഏപ്രിൽ 26…

Read More

ഡബ്ലിൻ: അയർലന്റിൽ നിന്നും കുടിയേറിപ്പാർക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ. ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റർപ്രൈസ് നടത്തിയ പഠനത്തിലാണ് രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ പേർ സ്ത്രീകളാണെന്ന് വ്യക്തമായിരിക്കുന്നത്. 2020 മുതൽ വിദേശത്തേയ്ക്ക് കുടിയേറിപ്പാർക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ താമസ ചിലവ് വർദ്ധിക്കുന്നതാണ് സ്ത്രീകൾ വൻതോതിൽ രാജ്യം വിടുന്നതിനുള്ള കാരണം എന്നാണ് സൂചന. 2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റ് വിട്ട പുരുഷന്മാരുടെ എണ്ണം 12 ശതമാനം ആണ്. എന്നാൽ ഇതിന്റെ ഇരട്ടിയാണ് സ്ത്രീകളുടെ എണ്ണം. ഇതിൽ 15 നും 24 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കിടയിലാണ് വിദേശരാജ്യങ്ങളിൽ പോയി താമസിക്കുന്നതിനുള്ള താത്പര്യം കൂടുതലായി കാണപ്പെടുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ ആളുകൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അയർലന്റിലെ തൊഴിൽ പശ്ചാത്തലവും സമ്പദ് വ്യവസ്ഥയും ശക്തമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾ വ്യാപകമായി രാജ്യം വിടുന്നത് അസാധാരണമാണെന്നും പഠനം അഭിപ്രായപ്പെടുന്നുണ്ട്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ…

Read More